പടന്ന: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ.) മുന്‍ സംസ്ഥാന പ്രസിഡന്റ് സൗദ പടന്ന (41) അസുഖത്തെതുടര്‍ന്ന് മരിച്ചു. എറണാകളും ലേക് ഷോര്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദ ബാധിതയായി മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കണ്ണൂര്‍ കാരുണ്യനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രധാനാധ്യാപികയാണ്. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്നു. 1995 മുതല്‍ 2003 വരെയായിരുന്നു ജി.ഐ.ഒ. സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചത്.

ഭര്‍ത്താവ് പഴയങ്ങാടിയിലെ എസ്.എല്‍.പി. സിദ്ദീഖ്. മകന്‍ സഹദ് (പടന്ന ഐ.സി.ടി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ഥി). പിതാവ്: എം.കെ.സി അബ്ദുല്‍ ഖാദര്‍. മാതാവ്: പി. സുബൈദ. സഹോദരങ്ങള്‍: മുംതാസ്, റഹ് മത്ത്, ഷഹര്‍ബാന്‍, സലീം.

Tags: Kasaragod, Obituary, Sauda Padannakkad, 

Post a Comment

Previous Post Next Post

News

{getBlock} $results={5} $label={News} $type={col-left} $color={#1abc9c}