തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ആരോപണം ഉയരുന്ന സംസ്‌ഥാനത്തെ ഭൂമി തട്ടിപ്പ് കേസുകളില്‍ കോടതി ഭയപ്പെടുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ മൂന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുകളില്‍ കടകംപള്ളിയില്‍ തട്ടിപ്പിനിരയായവരെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു വിഎസ്.
വെറും ഒരു കോണ്‍സ്‌റ്റബിള്‍ മാത്രമായിരുന്ന സലിംരാജിന് 250 കോടി സ്വത്ത് ഉണ്ടായത് എങ്ങിനെയാണെന്ന് കോടതി പോലും ചോദിച്ചു. ഇക്കാര്യത്തില്‍ ഉന്നത സ്വാധീനം ഉണ്ടെന്ന് വ്യക്‌തമായിട്ടും കോടതിപോലും എന്തിനേയോ ഭയപ്പെടുന്നതായി വിഎസ് ആരോപിച്ചു. സംസ്‌ഥാനത്തെ ഭൂമി തട്ടിപ്പ് കേസുകളില്‍ തട്ടിപ്പിനെതിരേ ഒരു വശത്ത് പ്രക്ഷോഭം നടക്കുമ്പോള്‍ മറുവശത്ത് നിയമനടപടികള്‍ നടത്തും. ഇതിനായി ഹൈക്കോടതിക്ക് മുകളില്‍ സുപ്രീംകോടതി വരെ പോകുമെന്ന് വിഎസ് പറഞ്ഞു.
തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വാധീനമുണ്ടെന്നും വിഎസ് വ്യക്‌തമാക്കി. തട്ടിപ്പ് എറണാകുളത്തോ തിരുവനന്തപുരത്തോ മാത്രമല്ല. കേരളം മുഴുവനുമുണ്ടെന്നും ഇരകളുടേയും ബഹുജനങ്ങളുടേയും നേതാക്കളുടേയും ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തട്ടിപ്പുകാരെ പുറത്തു കൊണ്ടുവരണം. പാവങ്ങളുടെ ഭൂമി സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകാര്‍ തട്ടിയെടുക്കുകയാണ് ഇതിനെതിരേ ശക്‌തമായ നടപടി വേണം. എന്നാല്‍ 250 കോടിയോളം തട്ടിപ്പ് നടന്നതായി കണ്ടെത്തിയെങ്കിലും സര്‍പ്പത്തെ കണ്ടത് പോലെ കോടതി പോലും എന്തിനേയോ ഭയന്നു നില്‍ക്കുകയാണെന്ന് വിഎസ് പറഞ്ഞു.
Post a Comment