
ചെന്നൈ: പൂനെ വാരിയേഴ്‌സിനെ ഐ.പി.എല്ലില്‍ നിന്നും പുറത്താക്കി. ഫ്രാഞ്ചൈസി തുക നല്‍കാത്തതിനെ തുടര്‍ന്നാണ് ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ അടിയന്തിര യോഗത്തില്‍ ടീമിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.
സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പൂനെ വാരിയേര്‍സ്. ബാങ്ക് ഗ്യാരണ്ടിയായി 170.2 കോടി രൂപയാണ് പൂനെ വാരിയേര്‍സ് നല്‍കേണ്ടത്. ഈ തുക അടയ്ക്കാന്‍ ബി.സി.സി.ഐ നിരവധി തവണ ടീം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ടീം ഇതിന് തയ്യാറാവാതെ വന്നതോടെയാണ് പുറത്താക്കല്‍ ഉള്‍പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്.
2010 ല്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ 1,700 കോടി രൂപ മുടക്കിയാണ് സഹാറ ഗ്രൂപ്പ് പൂനെ വാരിയേഴ്‌സിനെ വാങ്ങിയത്. കേരള ടീമായ കൊച്ചി ടസ്‌കേര്‍സാണ് ഐ.പി.എല്ലില്‍ നിന്നും ആദ്യം പുറത്താക്കപ്പെട്ട ടീം.
Post a Comment