തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പന കൂടിയെന്ന വാദവുമായി വീണ്ടും എക്‌സൈസ് വകുപ്പ്. തുറന്നിരിക്കുന്ന ബാറുകളില്‍ 95 ശതമാനത്തിന്റെ അധികവില്‍പന ഉണ്ടായെന്നും ബിവറേജസ് കോര്‍പറേഷന്റെ വരുമാനം ഈ വര്‍ഷം പതിനായിരം കോടി കവിയുമെന്നും എക്‌സൈസ് വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മദ്യവില്‍പനയിലൂടെ കഴിഞ്ഞ വര്‍ഷം 9373 കോടി രൂപയുടെ വരുമാനമാണ് ബിവറേജസ് കോര്‍പറേഷന് ലഭിച്ചത്. 418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയാനിടയാക്കിയെന്ന വാദമാണ് എക്‌സൈസ് വകുപ്പ് തള്ളിക്കളയുന്നത്. ബാറുകള്‍ അടച്ചുപൂട്ടിയിട്ടും സംസ്ഥാനത്ത് മദ്യ ഉപഭോഗം വര്‍ധിച്ചെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ.ബാബു നേരത്തെ രംഗത്തെത്തിയിരുന്നു. നികുതി ഇനത്തില്‍ സര്‍ക്കാരിന് പ്രതിദിനം 2.8കോടി രൂപയുടെ വര്‍ധനയുണ്ടെന്നും പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ മദ്യ ഉപഭോഗം 83 ശതമാനമായി ഉയര്‍ന്നെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് മദ്യ ഉപഭോഗത്തില്‍ ഏപ്രില്‍ മെയ്യ് മാസങ്ങളില്‍ വന്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Post a Comment

أحدث أقدم

News

{getBlock} $results={5} $label={News} $type={col-left} $color={#1abc9c}