സില്‍ഹെറ്റ്: (janapathram) പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിയെ അതേ കോളേജിലെ വിദ്യാര്‍ത്ഥി നേതാവ് കുത്തി പരുക്കേല്‍പ്പിച്ചു. ബംഗ്ലാദേശിലെ മുരാരി ചന്ദ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഖദീസ ബീഗത്തെയാണ് അതേ കോളേജിലെ വിദ്യാര്‍ത്ഥി നേതാവ് കുത്തി പരുക്കേല്‍പ്പിച്ചത്. ഖദീസയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെയാണ് പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയ ഖദീജ ബീഗത്തിന് കുത്തേറ്റത്. സംഭവത്തേ തുടര്‍ന്ന് കുറ്റവാളിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ഇതേ തരത്തിലുള്ള നാലാമത്തെ അതിക്രമമാണ് മാസങ്ങള്‍ക്കിടെ ഇവിടെ ഉണ്ടാകുന്നത്. കുത്തുന്നത് പല വിദ്യാര്‍ത്ഥികളും കാണുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെങ്കിലും ഖദീജയെ രക്ഷിക്കാന്‍ ആരും തയ്യാറായില്ല.
ബദറുള്‍ അലാം എന്ന വിദ്യാര്‍ത്ഥി നേതാവാണ് കുത്തിയത് എന്ന് ഖദീജയുടെ അമ്മാവനായ ജഹീദ് അഹമ്മദ് പറഞ്ഞു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ആശുപത്രിയിലാണ് ഖദീജ ബീഗം ഇപ്പോള്‍ ഉള്ളത്.
കുറ്റവാളിയുടെ രാഷ്ട്രീയം എന്തു തന്നെയായാലും പിടിക്കപ്പെടും എന്ന് ബംഗ്ലാദേശിന്റെ ആഭ്യന്തര മന്ത്രി അസാദുസാമന്‍ ഖാന്‍ കമാല്‍ പത്രലേഖകരോട് പറഞ്ഞു.
Courtesy: www.reporterlive.com
< !- START disable copy paste -->

إرسال تعليق