മലയാളികളുടെ പ്രിയ നടി കാവ്യാ മാധവന്‍ വീണ്ടും വിവാഹ വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസമായി കാവ്യാ മാധവന്‍ വിവാഹത്തിന് തയ്യാറെടുക്കുന്നതായും പ്രമുഖ ക്യാമറമാന്‍ സഞ്ജയ് മേനോനുമായി വിവാഹം ഉറപ്പിച്ചു എന്നുമാണ് ഫേസ് ബുക്കിലൂടേയും ഓണ്‍ലൈന്‍ സൈറ്റുകളിലൂടേയും വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മാസങ്ങള്‍ക്കുമുമ്പ് കാവ്യ ഗുരുവായൂരില്‍ മംഗല്യ സിദ്ധിക്ക് വഴിപാട് നടത്തിയതിനെ തുടര്‍ന്നാണ് ആദ്യത്തെ വിവാഹ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ക്യാമറാമാന്‍ സഞ്ജയ് മേനോനുമായി കൂട്ടിയിണക്കിയാണ് പുതിയ വിവാഹ വാര്‍ത്തകള്‍ പടച്ചുവിട്ടിരിക്കുന്നതെന്നും കാവ്യ തന്റെ ഫേസ് ബുക്ക് പേജില്‍ അറിയിച്ചു.

ഇത് തെറ്റായ വാര്‍ത്തയാണെന്നും തന്റെ വിവാഹം തീരുമാനിച്ചാല്‍ ആദ്യം അറിയിക്കുക തന്റെ ഫേസ്ബുക്ക് സുഹൃത്തുകളേയും ആരാധകരേയുമായിരിക്കുമെന്നും കാവ്യ പറയുന്നു. തന്നെ മനപൂര്‍വം ഉപദ്രവിക്കാനാണ് ഇപ്പോഴത്തെ വിവാഹ വാര്‍ത്തയ്ക്ക് പിന്നിലുള്ളവരുടെ ശ്രമമെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ് ബുക്ക് പേജില്‍ കാവ്യയുടെ വിശദീകരണം ഇങ്ങനെ.

പ്രിയ സുഹൃത്തുക്കളെ,
എന്റെ വിവാഹം തീരുമാനിച്ചു എന്നൊരു വാര്‍ത്ത ഫേസ് ബുക്കിലും മറ്റു ഓണ്‍ലൈന്‍ സൈറ്റുകളിലും പ്രചരിക്കുന്നതായി അറിഞ്ഞു, ഒരു വലിയ നുണയാണത്. മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കി സന്തോഷിക്കുന്ന ആരുടെയോ പ്രവൃത്തിയായി കരുതാം. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ എന്റെ പ്രിയസുഹൃത്തുക്കള്‍ ദയവ് ചെയ്ത് പങ്കാളികളാകരുത്.

എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം നിങ്ങളുമായി പങ്കുവെയ്ക്കുന്ന ആള്‍ ആണ് ഞാന്‍. വിവാഹം പോലെയുള്ള സുപ്രധാന കാര്യങ്ങള്‍ ഞാന്‍ നിങ്ങളെ അറിയിച്ചിരിക്കും. ഫേസ് ബുക്കിലെ എന്റെ സുഹൃത്തുക്കള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. നിങ്ങള്‍ക്ക് എന്റെ വാക്കുകളെ വിശ്വസിക്കാം.... ഈ പ്രചാരണം മനപ്പൂര്‍വമാണ്. ഉപദ്രവിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

സഹജീവികളെ പരിഗണിക്കുകയും മാനിക്കുകയും വേദനിപ്പിക്കാതിരിക്കുകയും ചെയ്യുക എന്ന മിനിമം മാന്യത കാത്തുസൂക്ഷിക്കേണ്ടതല്ലേ... തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു... എന്നെ എല്ലായ്‌പ്പോഴും മനസിലാക്കുകയും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളില്‍് എനിക്ക് വിശ്വാസമുണ്ട്... നന്ദി

Post a Comment

أحدث أقدم

News

{getBlock} $results={5} $label={News} $type={col-left} $color={#1abc9c}