മുംബൈ: ഇന്ത്യന്‍ സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. അത്തരം രംഗങ്ങള്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് യോജിക്കുന്നതല്ല. വിവാഹത്തിന് മുമ്പ് കരീന കപൂറും താനും ഓണ്‍സ്‌ക്രീനില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്നും സെയ്ഫ് വെളിപ്പെടുത്തി. ദി ഫ്രണ്ട് റോ എന്ന ടിവി ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. ഇനിയെന്തെങ്കിലും തീരുമാനങ്ങള്‍ ഇരുവരും വിവാഹത്തിന് മുമ്പെ എടുത്തിട്ടുണ്ടോ എന്ന ടിവി അവതാരകന്റെ ചോദ്യത്തോട് സെയ്ഫ് പ്രതികരിച്ചത് ഇങ്ങനെ- ‘അത്തരം തീരുമാനങ്ങള്‍ ഒന്നും തന്നെയെടുത്തിട്ടില്ല. മികച്ചൊരു ബന്ധത്തിന് അത്തരം കാര്യങ്ങളൊന്നും ആവശ്യമില്ല. കുറച്ച് കാലം മുമ്പ് സലാം നമസ്‌തെ എന്ന ചിത്രത്തിലെ ചുംബന രംഗത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തെ സിനിമകളില്‍ ചുംബനരംഗങ്ങളുടെ ആവശ്യമില്ലെന്നാണ്‌ എന്റെ അഭിപ്രായം. അത് നമ്മുടെ സംസ്‌കാരത്തിന് യോജിക്കുന്നതല്ല’. തഷാന്‍, ജബ് വി മെറ്റ്, 3 ഇഡിയറ്റ്‌സ് എന്നീ ബോളിവുഡ് ചിത്രങ്ങളിലെ ചുംബന രംഗങ്ങളില്‍ കരീന കപൂര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Post a Comment

أحدث أقدم

News

{getBlock} $results={5} $label={News} $type={col-left} $color={#1abc9c}