‘റോജ’ നായിക മധൂ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ മുഖം കാണിക്കാന്‍ എത്തുന്നത്. ആശയക്കുഴപ്പത്തിലായ ഒരു സാഹിത്യകാരിയുടെ റോളിലാണ് മധു അഭിനയിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുരോഗമിക്കുന്നത്. ‘വായ് മൂടി പേസ’വും എന്നാണ് ചിത്രത്തിന്റെ തമിഴ് ടൈറ്റില്‍. മലയാളം ടൈറ്റിലിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രീയ നസീമാണ് നായിക. തമിഴിലേക്കുള്ള ദുല്‍ഖറിന്റെ ചുവട് വെയ്പ് കൂടിയാണ് ഈ ചിത്രം. കെ ബാലചന്ദ്രന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘അഴകനിലൂ’ടെയാണ് വെള്ളിത്തിരയിലും തമിഴിലും മധൂ അരങ്ങേറ്റം കുറിച്ചത്.
www.indiavisiontv.com
إرسال تعليق