ഓണ്‍ലൈന്‍ ചാരപ്രവര്‍ത്തനത്തിന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ( NSA ) ദുഷ്ടപ്രോഗ്രാമുകള്‍ വ്യാപകമായി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.
ലോകമെമ്പാടും 50,000 നെറ്റ്‌വര്‍ക്കുകളില്‍ എന്‍ എസ് എ ദുഷ്ടപ്രോഗ്രാം ( malware ) കടത്തിവിട്ടതായി, ഡച്ച് പത്രമായ എന്‍ ആര്‍ സി ആണ് റിപ്പോര്‍ട്ട് ചെയ്തത്.
സുപ്രധാന വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്താന്‍ ദുഷ്ടപ്രോഗ്രാമുകള്‍ ഉപയോഗിച്ചെന്ന വിവരം, മുന്‍ എന്‍ എസ് എ കോണ്‍ട്രാക്ടര്‍ എഡ്വേര്‍ഡ് സ്‌നേഡന്‍ പുറത്തുവിട്ട രഹസ്യവിവരങ്ങളിലാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2008 ല്‍ 20,000 നെറ്റ്‌വര്‍ക്കുകളില്‍ ദുഷ്ടപ്രോഗ്രാം എത്തിക്കാന്‍ എന്‍ എസ് എ യ്ക്ക് സാധിച്ചെന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളില്‍ പറയുന്നു. റോം, ബെര്‍ലിന്‍ , പ്രിസ്റ്റീന, കിന്‍ഷാഷ, റാന്‍ഗൂണ്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സമീപകാലത്ത് ഈ പ്രവര്‍ത്തനം അമേരിക്കന്‍ ഏജന്‍സി വ്യാപിപ്പിച്ചു.
റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ എന്‍ എസ് എ അധികൃതര്‍ തയ്യാറായില്ലെന്ന്, ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
'സ്ലീപ്പര്‍ ' മോഡില്‍നിന്ന് ഒറ്റ ക്ലിക്കിലൂടെ പ്രവര്‍ത്തനക്ഷമമാക്കാവുന്ന ദുഷ്ടപ്രോഗ്രാമാണ് അമേരിക്ക ഉപയോഗിച്ചതെന്ന് എന്‍ ആര്‍ സി യുടെ റിപ്പോര്‍ട്ട് പറയുന്നു.
എന്‍ എസ് എ പോലുള്ള ഏജന്‍സികള്‍ നടത്തുന്ന ഓണ്‍ലൈന്‍ ചാരപ്രവര്‍ത്തനത്തില്‍ നിന്ന് യൂസര്‍മാരെ രക്ഷിക്കാന്‍ , അധിക സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്റര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
www.mathrubhumi.com
إرسال تعليق